ജയം രവി, തപ്സി പന്നു തമിഴില്‍ സ്പൈ ത്രില്ലര്‍ സിനിമയ്ക്ക് ഒന്നിക്കുന്നു. അഹമ്മദ്, എന്‍ട്രെന്‍ട്രും പുന്നഗൈ, മാനിതന്‍ ഫെയിം, ആണ് സംവിധായകന്. സിനിമയുടെ ചിത്രീകരണം റഷ്യ, അസര്ബായിജാനില് നടന്നു. സിനിമയില്‍ ഇരുവരും ഇന്റലിജന്റ്സ് ഏജന്റുകളായാണ് എത്തുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് പുതിയ ചിത്രത്തിന്റെ പേര് ജനഗണമന എന്നാവാനാണ് സാധ്യത. ഹിറ്റ് നെറ്റ്ഫ്ലിക്സ് സീരീസ് സേക്രഡ് ഗെയിംസില്‍ സോയ മിശ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇറാനിയന്‍ താരവും മോഡലുമായ എല്‍നാസ് നറൗസി ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് താരം ചെയ്യുക. കെജിഎഫ് വില്ലന്‍ റാം ചിത്രത്തിലെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ ആയാണ് സിനിമ ഒരുക്കുന്നത്.