ജാവേദ് ജെഫ്രി മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് ചിത്രത്തിലായിരുന്നു മലയാളത്തില്‍ അവസാനം ചെയ്തത്. ഇത്തവണ ഒരു പഞ്ചാബിയായാണ് ഹാപ്പി സര്ദാറിലെത്തുന്നത്.
ജാവേദിന്റെ കഥാപാത്രത്തെ പറ്റി സിനിമയുടെ സംവിധായകരില്‍ ഒരാളായ സുധീപ് പറയുന്നത്- ഭാര്യ ഗീതികയാണ് ഒരു സംവിധായിക, കാളിദാസിന്റെ അച്ഛനായാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. കാളിദാസ് ഹാപ്പി സിംഗ് എന്ന പഞ്ചാബിയെ അവതരിപ്പിക്കുന്നു. മലയാളി ക്രിസ്ത്യന്‍ യുവതിയെ പ്രണയിക്കുന്ന പഞ്ചാബിയാണ് ഹാപ്പി സിംഗ്.
മെറിന് ഫിലിപ് ആണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ബാലു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്,ധര്മ്മജന് എന്നിവരും ചിത്രത്തിലുണ്ട്.