Categories
Film News

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഈദിന്

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കെട്ട് ജൂണില്‍ ഈദിനോടനുബന്ധിച്ച് തിയേറ്ററുകളിലേക്കെത്തും. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ലിജോയുടെ അവസാന രണ്ട് ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ തന്നെ പുതിയ സിനിമയും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ഈ മയൗ എന്നിവയായിരുന്നു മുന്‍ സിനിമകള്‍.

ജല്ലിക്കെട്ട് , എസ് ഹരീഷിന്റെ ചെറുകഥ മാവോയിസ്റ്റിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗ്ഗീസ് ആണ് സിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ രണ്ച് കാളകളുടെ കണ്ണിലൂടെ മാവോയിസത്തേയും സ്വാതന്ത്രത്തിനുള്ള മനുഷ്യാവകാശത്തെയും നോക്കികാണുകയാണ്.വിനായകന്‍,സാബു മോന്‍ അബ്ദുസമദ് എന്നിവരാണ് മറ്റു മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്.

സംവിധായകന്‍ ലിജോ പറയുന്നത്, സിനിമ തമാശരൂപേണ പറയുന്ന ഒരു സറ്റയര്‍ ആണെന്നാണ്. മുമ്പ് അധികം അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിലാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്.

അങ്കമാലി ഡയറീസ് കമ്പോസര്‍ പ്രശാന്ത് പിള്ള, സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ജല്ലിക്കെട്ടിലുമെത്തുന്നു. ദീപു ജോസഫ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു.