Categories
Film News

പൃഥ്വിരാജ്- ഇന്ദ്രജിത് ടീം ഒന്നിക്കുന്ന അയല്‍വാശിക്ക് സംഗീതമൊരുക്കുന്നത് ജേക്ക്‌സ് ബിജോയ്

ലൂസിഫറിനു ശേഷം സഹോദരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത് ടീം വീണ്ടും ഒന്നിക്കുകയാണ് അയല്‍വാശി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെ. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു സംവിധായകന്‍. പൃഥ്വിരാജ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകള്‍ക്ക് ശേഷമുള്ള താരത്തിന്റെ പ്രൊഡക്ഷന്‍ഹൗസിന്റെ മൂന്നാമത് ചിത്രമാണിത്.

അയല്‍വാസികള്‍ക്കിടയിലുണ്ടാകുന്ന സംഘട്ടനമാണ് സിനിമ പറയുന്നത്. ജേക്കസ് ബിജോയ് സിനിമയുടെ സംഗീതമൊരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍.

മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായകരില്‍ ഒരാളാണ് ജേക്ക്‌സ് ഇപ്പോള്‍. പൃഥ്വിരാജ് ചിത്രം രണം , അടുത്തിടെ റിലീസ് ചെയ്ത അയ്യപ്പനും കോശിയും എന്നിവയ്ക്ക് സംഗീതമൊരുക്കിയിരുന്നു.

സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. പൃഥ്വിരാജ് ആടുജീവിതം പൂര്‍ത്തിയാക്കിയ ശേഷം.