സിബിഐ സീരീസിന്റെ അടുത്ത ഭാഗം വരാനിരിക്കുകയാണ്. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. കോവിഡ് സാഹചര്യം അവസാനിച്ചാല്‍ സിനിമ തുടങ്ങാനിരിക്കുകയാണ്. അതേ സമയം അണിയറക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിരിക്കുകയാണ്. അണിയറയില്‍ ജേക്ക്‌സ് ബിജോയ് സംഗീതസംവിധായകനായെത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സിബിഐ സീരീസിലെ പശ്ചാത്തലസംഗീതം ഐക്കോണിക് ആണ് ഇന്നുവരെയും. പ്രശസ്ത സംഗീതസംവിധായകന്‍ ശ്യാം ആണ് സീരീസിലെ ആദ്യനാല് ഭാഗങ്ങളിലും സംഗീതമൊരുക്കിയിരിക്കുന്നത്.ഇത്തവണ ജേക്ക്‌സ് ആണ് സംഗീതം. മലയാളത്തിലെ തിരക്കേറിയ സംഗീതസംവിധായകനാണ് ജേക്ക്്‌സ് ഇപ്പോള്‍. ക്വീന്‍, രണം, അയ്യപ്പനും കോശിയും, ഫോറന്‍സിക്, എന്നിവയെല്ലാം അദ്ദേഹത്തിന്റേതായിരുന്നു.

സിബിഐ 5, മമ്മൂട്ടി ഒരിക്കല്‍ കൂടി ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമി അഞ്ചാം ഭാഗം അവസാനത്തേതുമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Published by eparu

Prajitha, freelance writer