ഒരിടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന സിനിമയാണ് കബീറിന്റെ ദിവസങ്ങള്‍. ജെ ശരത്ചന്ദ്രന് നായര്‍ ഒരുക്കുന്ന സിനിമയിലെ മനോഹരമായ ഖവാലി ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
കൈലാഷ് ഖേര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിത ഷെയ്ഖ് ആണ്. ഷക്കീല്‍ അസ്മി ഗാനം എഴുതിയിരിക്കുന്നു. ബോളിവുഡ് കലാകാരന്മാരാണ് സിനിമയില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സീ മ്യൂസിക് ഗാനം പുറത്തിറക്കിയിരിക്കുന്നു.
ജഗതിയോടൊപ്പം മേജര്‍ രവി, മുരളി ചന്ദ്, സുധീര്‍ കരമന, ഭരത്, സയ ഡേവിഡ്, താര കല്യാണ്‍, ദിനേശ് പണിക്കര്‍ എന്നിവരുമെത്തുന്നു.