Categories
Film News

കാര്‍ ആക്‌സിഡന്റ് കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശസ്ത മലയാളതാരം ജഗതിശ്രീകുമാര്‍ തിരിച്ചെത്തുന്നു

ജഗതി ശ്രീകുമാറിനെ ക്യാമറയ്ക്ക് മുന്നില്‍ കാണാതായിട്ട് 7വര്‍ഷത്തോളമായി. ചുരുക്കം ചില ടെലിവിഷന്‍ പരിപാടികളില്‍ മാത്രമാണ് നീണ്ട ഈ ഇടവേളയില്‍ അദ്ദേഹത്തെ കണ്ടത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ ഇതിന് മാറ്റം വരുന്നുവെന്നും, 7വര്‍ഷത്തെ ഇടവേളയ്ക്ക്് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് പപ്പ എത്തുകയാണെന്നും അറിയിച്ചു.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന പേരില്‍ സഹോദരന്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുകയാണെന്നു. പപ്പയുടെ ക്യാമറയ്ക്ക് മുമ്പിലേക്കുള്ള തിരിച്ചുവരവ് ഇതിന്റെ ഭാഗമായാണെന്നും മകന്‍ അറിയിച്ചു.സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്കിന്റെ പരസ്യ ചിത്രമാണ്. ജഗതിയുടെ മകള്‍ പാര്‍വ്വതി ഷോണ്‍ ന്യൂസ് മിനിറ്റിനോട് പറയുകയുണ്ടായി.

മാര്‍ച്ച് 10 2012ലാണ് ജഗതി ശ്രീകുമാര്‍ സഞ്ചരിച്ചിരു കാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു വച്ച് അപകടത്തില്‍ പെട്ടത്. അതിനുശേഷം കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങളുടെ ശുശ്രൂഷയും സ്‌നേഹവുമെല്ലാം കൊണ്ട് അദ്ദേഹം പതിയെ തിരിച്ചുവരികയായിരുന്നു.