Categories
Film News

ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുന്നു കബീറിന്റെ ദിവസങ്ങളിലൂടെ

പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് കഴിഞ്ഞ മാസം ഏറെ വാര്‍ത്തയായി മാറി. താരത്തിന്റെ എണ്ണമില്ലാത്ത കഥാപാത്രങ്ങള്‍ അത്രയധികം ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നു. ജഗതിയുടെ തിരിച്ചുവരവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് ഒരു പരസ്യചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അദ്ദേഹം മുഴുനീള ഫീച്ചര്‍ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു.കബീറിന്റെ ദിവസങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ പ്രൊഡക്ഷന്‍ ആരംഭിക്കും. 7വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്.

ജെ ശരത്ചന്ദ്രന്‍ ആണ് സിനിമ ഒരുക്കുന്നത്. മുരളി ചന്ദ് ആണ് സിനിമയില്‍ മുഖ്യവേഷം ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം റേച്ചല്‍ ഡേവിഡ് ആണ് സിനിമയില്‍ നായികാവേഷം ചെയ്യുന്നത്. സംവിധായകന്‍ പറയുന്നത് ജഗതി ശ്രീകുമാറിന്‍രെ വേഷം പ്രധാനപ്പെട്ടതാണെന്നാണ്.

ഭഗത്,സുധീര്‍ കരമന,മേജര്‍ രവി, ബിജു കുട്ടന്‍, കൈലാഷ്,പത്മരാജന്‍ രതീഷ്,നോബി,താര കല്യാണ്‍,സോന നായര്‍,ജിലു ജോസഫ് എന്നിവരും സിനിമയിലെ പ്രധാനകഥാപാത്രങ്ങളാകുന്നു. ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്, ഷൈലജ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയന്‍ അമ്പാടി സിനിമാറ്റോഗ്രാഫിയും സുജിത് സഹദേവ് എഡിറ്ററും, സംഗീത സംവിധാനം ചെയ്യുന്നത് എം ജയചന്ദ്രന്‍, അല്‍ഫോണ്‍സ് ജോസഫ്, അനിത ഷെയ്ക് എന്നിവരാണ്. അവാര്‍ഡ് ജേതാവ് ഹരിനാരായണന്‍ വരികള്‍ എഴുതുന്നു.