Categories
Film News

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഫെയിം റേബ മോണിക ജോണ്‍ ദളപതി 63ല്‍

വിജയ് അറ്റ്‌ലി സിനിമ ചിത്രീകരണം തുടരുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ രഹസ്യമാക്കി സൂക്ഷിക്കുകയാണ്. സ്‌പോര്‍ട്‌സ് ബേസ്ഡ് സിനിമയാണെന്നും, വുമണ്‍സ് ഫുട്‌ബോളിനെ ആസ്പദമാക്കിയാണെന്നുമുളള വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിരിക്കുന്നു. വിജയ് ഫുട്‌ബോള്‍ കളിക്കാരനും കോച്ചുമായാണ് എത്തുന്നത്. നയന്‍താരയാണ് സിനിമയിലെ നായിക. ഇന്ദുജ, വര്‍ഷ ബൊല്ലമ്മ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.

ടീമിലേക്ക് പുതിയതായി എത്തുന്നത് മലയാളിതാരം റേബ മൊണീക്ക ജോണ്‍ ആണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരം. തമിഴ് സിനിമ ജാരുഗണ്ടിയിലൂടെ താരം കഴിഞ്ഞ വര്‍ഷം തമിഴില്‍ അരങ്ങേറിയിരുന്നു. ദളപതി 63ല്‍ റേബ, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ എന്നിവര്‍ ഫുട്‌ബോള്‍ താരങ്ങളായാണ് എത്തുന്നത്. വിജയ് കഥാപാത്രം മിഖായേല്‍ ടീമിന്റെ കോച്ചാണ്.

അടുത്തിടെ ടീം ഫുട്‌ബോള്‍ ഭാഗങ്ങള്‍ ചെന്നൈയില്‍ ചിത്രീകരിച്ചിരുന്നു. വിദേശത്തുനിന്നുമുള്ള പ്രഗത്ഭരാണ് ഫുട്‌ബോള്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യാനായെത്തിയത്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ ഫുട്‌ബോളിന്റെ കൊമേഴ്‌സ്യല്‍ കഥയാണ്, സ്‌പോര്‍ട്‌സ് പൊളിറ്റിക്‌സ്,സൗഹൃദം, ഇമോഷന്‍സ് എല്ലാം സിനിമ പറയുന്നു.

ബോളിവുഡ് താരം ജാക്കി ഷെറോഫ്, കതിര്‍, യോഗി ബാബു, വിവേക്, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
ദളപതി 63ല്‍ സംഗീതം ചെയ്യുന്നത് ഏആര്‍ റഹ്മാന്‍ ആണ്. സിനിമാറ്റോഗ്രാഫി മെര്‍സല്‍ ഫെയിം ജികെ വിഷ്ണു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്, ദീപാവലിയ്ക്ക് ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.