Categories
Film News trailer

ജ്യോതിക രേവതി ചിത്രം ജാക്ക്‌പോട്ട് ട്രയിലര്‍

രാച്ചസി വിജയത്തിനു ശേഷം ജ്യോതിക അടുത്ത ചിത്രവുമായെത്തുകയാണ്. ജാക്ക്‌പോട്ട് എന്ന ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ജാക്ക്‌പോട്ടില്‍ രേവതി, ജ്യോതിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. യോഗി ബാബു, മൊട്ട രാജേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ആനന്ദ് രാജ് എന്നിവരും സഹതാരങ്ങളായെത്തുന്നു. കല്യാണ്‍ ആണ് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യ 2ഡി എ്ന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

തമാശ നിറഞ്ഞ എന്റര്‍ടെയ്‌നര്‍ സിനിമായായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. ജ്യോതികയുടെ സ്റ്റണ്ട് സീനുകളെല്ലാം ട്രയിലറിലുണ്ട്. വിഷ്ഖ് ചന്ദ്രശേഖര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് ആനന്ദ് കുമാര്‍ ആണ്.