Categories
gossip

ജാക്ക് ഡാനിയല്‍ ആക്ഷന്‍ പാക്ക്ഡ് സസ്‌പെന്‍സ് ത്രില്ലര്‍

ദിലീപിന്റെ സിനിമ ജാക്ക് ഡാനിയല്‍ ചിത്രീകരണം തുടരുകയാണ്. സ്പീഡ് ട്രാക്ക് ഫെയിം എസ്എല്‍ പുരം ജയസൂര്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിലീപിനൊപ്പം തമിഴിലെ പ്രശസ്ത താരം അര്‍ജ്ജുന്‍ സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നു. ഇരുവരും ആദ്യമായാണ് സിനിമയില്‍ ഒന്നിക്കുന്നത്.
ജാക്ക് ഡാനിയല്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും. ബിഗ് സ്‌കെയിലിലാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നു. തമിഴ് സിനിമകളായ എന്‍ജികെ, ഇരൈവി, ഇരുതി സുട്രു എന്നിവയ്ക്ക ക്യാമറ ചെയ്ത ശിവകുമാര്‍ വിജയന്‍ ആണഅ സിനിമാറ്റോഗ്രാഫര്‍. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദര്‍.

കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ ഫെയിം അഞ്ജു കുര്യന്‍ നായികയാകുന്നു. സൈജു കുറുപ്പ്, ദേവന്‍, അജു വര്‍ഗ്ഗീസ് എന്നിവരും സിനിമയിലുണ്ട്. തമീന്‍സ് ഫിലിംസിന്റെ ഷിബു തമീന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.