Categories
Film News

ജാക്ക്‌ ആന്റ്‌ ജില്‍ മഞ്‌ജു വാര്യര്‍ ആലപിച്ച ഗാനം ഉടന്‍ റിലീസ്‌ ചെയ്യും

സന്തോഷ്‌ ശിവന്‍ മലയാളത്തിലേക്ക്‌ സംവിധായകനായെത്തുന്ന സിനിമയാണ്‌ ജാക്ക്‌ ആന്റ്‌ ജില്‍. കാളിദാസ്‌ ജയറാം, മഞ്‌ജു വാര്യര്‍, സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ ഇപ്പോഴാണ്‌ പുറത്തുവിടുന്നത്‌. നവംബര്‍ 27ന്‌ ചിത്രത്തിലെ ആദ്യഗാനം റിലീസ്‌ ചെയ്യാനിരിക്കുകയാണ.്‌

മഞ്‌ജു വാര്യര്‍ ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത്‌ റാം സുന്ദര്‍ ആണ്‌. ബി കെ ഹരിനാരായണന്റേതാണ്‌ വരികള്‍. മഞ്‌ജു മുമ്പ്‌ കണ്ണെഴുതി പൊട്ടുംതൊട്ട്‌ എന്ന സിനിമയില്‍ ആലപിച്ചിട്ടുണ്ട്‌. 2015ല്‍ ജോ ആന്റ്‌ ദ ബോയ്‌ എന്ന സിനിമയിലാണ്‌ അവസാനം ആലപിച്ചത്‌.

മള്‍ട്ടി ജനര്‍ സിനിമയാണ്‌ ജാക്ക്‌ ആന്റ്‌ ജില്‍. ഇത്തരത്തിലുള്ള ആദ്യ മലയാളസിനിമയാണിത്‌. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്‌ പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു സയന്‍സ്‌ ഫിക്ഷന്‍ ചിത്രമാണിത്‌. നെടുമുടി വേണു, രമേഷ്‌ പിഷാരടി, ബേസില്‍ ജോസഫ്‌, ഷൈലി കിഷന്‍, സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവരും സിനിമയിലുണ്ട്‌.

ദുബായ്‌ ബേസ്‌ഡ്‌ കമ്പനി ലെന്‍സ്‌മാന്‍ സ്റ്റുഡിയോസ്‌ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.