Categories
Film News

ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍.

കാളിദാസ് ജയറാം, മഞ്ജുവാര്യര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴിലും കഥ ഒന്നു തന്നെയാണെങ്കിലും രണ്ട് വെര്‍ഷനുകളുടേയും എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരിക്കുമെന്നറിയിച്ചിട്ടുണ്ട് സംവിധായകന്‍. സെന്റിമീറ്ററില്‍ പോപുലര്‍ കോമഡി താരം യോഗി ബാബുവുമെത്തുന്നു.

ജാക്ക് ആന്റ് ജില്‍ മള്‍ട്ടി ജെനര്‍ ഫിലിമാണ്. സയന്റിഫിക് ഫിക്ഷന്‍ സിനിമയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രാധനഭാഗമായെത്തുന്നു. പരീക്ഷണങ്ങള്‍ക്ക വിധേയയാകുന്ന സാധാരണ ഒരു സ്ത്രീയായി മഞ്ജുവാര്യരെത്തുന്നു. സിനിമയില്‍ മഞജു ആക്ഷന്‍ രംഗങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിനായി താരം ഗാനവും ആലപിച്ചിട്ടുണ്ട്.