Categories
Film News

ജാൻ എ മൻ : ലാൽ, അർജ്ജുൻ അശോകൻ പ്രധാനകഥാപാത്രങ്ങളായെത്തുന്നു

ജാൻ എ മൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിൽ പ്രശസ്ത താരം ലാൽ, അർജ്ജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്പി ആദ്യമായി സംവിധാനം ചെയ്യുന്നു. ഗണപതി, സപ്നേഷ് വാരച്ചാൽ എന്നിവരുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി, സൗബിന്‍ ഷഹീർ, നിമിഷ സജയൻ എന്നിവര്‍ ചേർന്ന് തുടക്കം കുറിച്ചു.

ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, ഷോൺ ആന്‍റണി എന്നിവർ ചേർന്ന് ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ബാലു വർഗ്ഗീസ്, ഗണപതി, സിദാർത്ഥ് മേനോൻ, റിയ സൈറ, അഭിരാം രാധാകൃഷ്ണൻ എന്നിവർ സഹതാരങ്ങളായെത്തുന്നു.അണിയറയിൽ വിഷ്ണു താമരശ്ശേരി ക്യാമറ, തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം കിരൺ ദാസ് എഡിറ്റിംഗ്. ബിജിബാൽ സംഗീതസംവിധായകൻ എന്നിവരാണുള്ളത്.

അർജ്ജുൻ അശോകൻ നിലവിൽ തുറമുഖം, അജഗജാന്തരം, തട്ടാശ്ശേരി കൂട്ടം, മെമ്പർ രമേശൻ 19 വാർഡ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.

അഹാനകൃഷ്ണയുടെ നാൻസി റാണി, സൂപ്പർ ശരണ്യ അനശ്വര രാജനൊപ്പം, സംയുക്ത മേനോനൊപ്പം വൂൾഫ്, അന്ന ബെന്‍ ചിത്രം എന്നിട്ട് അവസാനം, മധു എന്നിവയാണ് വരാനിരിക്കുന്ന സിനിമകൾ.