Categories
Film News teaser

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ടീസര്‍

മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ടീസര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നവാഗതരായ ജിബി, ജോജു ടീമാണ് സിനിമ സംവിധാനം ചെയ്യുന്നത് . തമാശ നിറഞ്ഞ കുടുംബചിത്രമായിരിക്കും സിനിമ. മോഹന്‍ലാല്‍, കെപിഎസി ലളിത എന്നിവരെത്തുന്ന ടീസര്‍ ഇരുതാരങ്ങളും ചൈനീസ് ഭാഷ പറഞ്ഞുകൊണ്ടാണെത്തുന്നത്.

അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാലെത്തുന്നത്. അച്ഛന്‍ കഥാപാത്രം ചൈനയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രയിനറാണ്. മകന്‍ ഇട്ടിമാണി, ഒരു കാറ്ററിംഗ് സര്‍വീസ് നടത്തുന്നു. ഇട്ടിമാണി കാറ്ററിംഗ് സെര്‍വീസ് തൃശ്ശൂരില്‍ നടത്തുകയാണ് ഇട്ടിമാണി.

ജോസഫ് ഫെയിം മാധുരി ബ്രഗാന്‍സ അച്ഛന്‍ കഥാപാത്രത്തിന്റെ ജോഡിയായും മകന്റെ കാമുകി വേഷത്തില്‍ ഹണി റോസുമെത്തുന്നു. രാധിക ശരത്കുമാര്‍, സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, നന്ദു, അരിസ്‌റ്റോ സുരേഷ്, സ്വാസിക എന്നിവരും സഹതാരങ്ങളായെത്തുന്നു.
മലയാളിപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തെ. ഓണം സീസണായ സെപ്തംബറില്‍ ചിത്രം റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.