Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ലിറികല്‍ ഗാനമെത്തി

മോഹന്‍ലാലിന്റെ ഓണചിത്രം ഇട്ടിമാണി : മെയ്ഡ് ഇന്‍ ചൈനയിലെ ആദ്യ ലിറികല്‍ ഗാനമെത്തി. ബൊമ്മ ബൊമ്മ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് 4മ്യൂസിക്‌സ് ആണ്.

സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ചൈനീസ് വരികള്‍ ലിയു ഷുവാങ് ഒരുക്കിയിരിക്കുന്നു. എംജി ശ്രീകുമാര്‍, വൃന്ദ ഷമീക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഗാനമിറക്കിയിരിക്കുന്നത്‌

മോഹന്‍ലാല്‍ പാചകക്കാരനായെത്തുന്ന സിനിമ ഒരുക്കുന്നത് ജിബി, ജോജു ടീമാണ്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. രാധിക ശരത്കുമാര്‍ സിനിമയില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഹണി റോസാണ് ചിത്രത്തിലെ നായിക.

മോഹന്‍ലാലിനൊപ്പം അജു വര്‍ഗ്ഗീസ്, വിനു മോഹന്‍, കുഞ്ചന്‍, ഹരീഷ് കണാരന്‍, കെപിഎസി ലളിത, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്വാസിക, സിദ്ദീഖ്, സലീം കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.