Categories
Film News trailer

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ട്രയിലറെത്തി

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുക്കുന്നത് ജിബി, ജോജു എന്നീ നവാഗതസംവിധായകരാണ്. ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറികല്‍ വീഡിയോ കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു. ബൊമ്മ ബൊമ്മ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എംജി ശ്രീകുമാരും സംഘവും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയും ലിയു ഷുവാങ്ങും ചേര്‍ന്നാണ് എഴുതിയത്. സംഗീതം 4 മ്യൂസിക്‌സും.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. അജു വര്‍ഗ്ഗീസ് – സുഗുണന്‍, ഹരീഷ് കണാരന്‍-ജോജി പോത്തന്‍, അശോകന്‍ – ഡോ.ആസിഫ് മൂപ്പന്‍, വിനു മോഹന്‍-അജോ,സ്വാസിക-ബെറ്റി, അരിസ്‌റ്റോ സുരേഷ് – കപ്യാര്‍ പ്രാഞ്ചി, കൈലാഷ് -സേവിച്ചന്‍,രാജേഷ് പറവൂര്‍-ബ്രോക്കര്‍ പോളിനോസ്, ജോണി ആന്റണി – അഡ്വ തര്യന്‍, സിജോയ് വര്‍ഗ്ഗീസ്- അലക്‌സ്, സലീം കുമാര്‍- മാപ്രാണം വര്‍ക്കി പിന്നെ ഷാന്‍ഷൂ പൂച്ചയുടേതുമാണ് പോസ്റ്ററുകള്‍.അണിയറക്കാര്‍ ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. രാധിക ശരത്കുമാര്‍ സിനിമയില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ഹണി റോസാണ് ചിത്രത്തിലെ നായിക.

മോഹന്‍ലാലിനൊപ്പം അജു വര്‍ഗ്ഗീസ്, വിനു മോഹന്‍, കുഞ്ചന്‍, ഹരീഷ് കണാരന്‍, കെപിഎസി ലളിത, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്വാസിക, സിദ്ദീഖ്, സലീം കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.