മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തോളം ഇനിയും ചിത്രീകരിക്കാനുണ്ട്. അവസാനഷെഡ്യൂള്‍ ചിത്രീകരണത്തിനായി നായകന് മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന സംഘം ചൈനയിലേക്ക് പോവാനിരിക്കുകയാണ്. ജൂലൈയില്‍ അഞ്ച് ദിവസത്തോളം അവിടെ ചിത്രീകരിക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഫസ്്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍ മാര്‍ഗം കളിയുടെ വസ്ത്രങ്ങളണിഞ്ഞായിരുന്നു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍, സലീം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന് , ജോണി ആന്റണി എന്നിവരടങ്ങുന്ന ഗ്രൂപ്പിന്റെ ഒരു മെഗാ മാര്‍ഗ്ഗം കളി അടുത്തിടെ ചിത്രീകരിച്ചിരുന്നു.
പുതുമുഖ സംവിധായകരായ ജിബി, ജോജു ടീമാണ് ഇട്ടിമാണി സംവിധാനം ചെയ്യുന്നത്. ഹണി റോസ് നായികാവേഷത്തിലെത്തുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി തമിഴിലെ പ്രശസ്ത താരം രാധിക ശരത്കുമാറുമെത്തുന്നു. സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, കൈലാസ്, സൗബിന് ഷഹീര്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, നന്ദു, സ്വാസിക എന്നിവരും സഹതാരങ്ങളായെത്തുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു.