Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍

മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഏപ്രില്‍ 25ന് ചിത്രീകരണം തുടങ്ങുകയാണ്. പുതുമുഖ സംവിധായകരായ ജിബി, ജോജു എന്നിവരാണ് സിനിമ ഒരുക്കുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. സിനിമയില്‍ മോഹന്‍ലാല്‍ ഇട്ടിമാണ് എന്ന കുന്ദംകുളത്തുകാരനായാണെത്തുന്നത്. തൃശ്ശൂര്‍ ഭാഷയാണ് കഥാപാത്രം സംസാരിക്കുന്നത്. മോഹന്‍ലാല്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് നീണ്ട നാളായി.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ഹണി റോസ് ആണ് നായികയായെത്തുന്നത്. പ്രശസ്ത തമിഴ് താകം രാധിക ശരത്കുമാര്‍, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൈലാസ്, സൗബിന്‍ ഷഹീര്‍, സിദ്ദീഖ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ജോണി ആന്റണി, നന്ദു, സ്വാസിക, വിനു മോഹന്‍ എന്നിവരും സിനിമയിലുണ്ട്.

ഷാജി കുമാര്‍ സിനിമാറ്റോഗ്രാഫറും, സൂരജ് ഇ എസ് എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോന്‍ തീവണ്ടി ഫെയിം മ്യൂസിക് ഡയറക്ടറാകുന്ന.ു ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.