Categories
Film News

പ്രശസ്ത താരം സത്യന്റെ ജീവചരിത്ര സിനിമയില്‍ ജയസൂര്യ നായകനാകും

ജയസൂര്യ പ്രശസ്ത താരം സത്യന്റെ ബയോപികില്‍ സത്യന്‍ മാഷുടെ വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്‍രെ 48ാം ചരമവാര്‍ഷികത്തില്‍ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുമുഖം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്ക്ുന്നത് ബി ടി അനില്‍ കുമാരും കെ ജി സന്തോഷും ചേര്‍ന്നാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍രെ വിജയ് ബാബു ചിത്രം നിര്‍മ്മിക്കും.

സത്യന്‍ മാസ്റ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന സത്യന്‍ മലയാളം സിനിമയിലെ ആദ്യകാല നായകന്മാരില്‍ പ്രമുഖനായിരുന്നു. അഭിനയം എന്നത് നാടകീയമായിരുന്ന കാലത്ത് സത്യന്‍ തന്റെ റിയലിസ്‌റ്്‌റിക് സ്റ്റൈലിലുള്ള അഭിനയം കൊണ്ട് പേരുകേട്ട നടനായിരുന്നു. രണ്ട് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ താരം സ്വന്തമാക്കി. 1951നും 1971നുമിടയില്‍ 100സിനിമകളില്‍ വേഷമിട്ടു. തച്ചോളി ഒതേനന്‍, ഓടയില്‍ നിന്ന്, ചെമ്മീന്‍, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, തുടങ്ങിയ നിരവധി പോപുലര്‍ സിനിമകള്‍.

കഴിഞ്ഞ വര്‍ഷം അന്തരിച്ച ഫുട്‌ബോള്‍ താരം വിപി സത്യനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടന്‍ ജയസൂര്യ തന്നെയാണ് ഇത്തവണ സത്യന്‍ മാസ്‌റററായെത്തുന്നത്.

ലില്ലി ഫെയിം പ്രശോഭ് വിജയന്റെ പുതിയ സിനിമയിലാണ് ജയസൂര്യ അവസാനം വര്‍ക്ക ചെയത്ത. വെള്ളം എന്ന് പേരിട്ടിരിക്കുന്ന പ്രജേഷ് സെന്‍ ചിത്രം, തൃശ്ശൂര്‍ പൂരം എന്ന രാജേഷ് മോഹനന്‍ ഒരുക്കുന്ന സിനിമ എന്നിവയാണ് താരത്തിന്‍രെ മറ്റു ചിത്രങ്ങള്‍.