Categories
Film News

ദ പ്രീസ്റ്റ് രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കി

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ലോക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ചിരുന്നു. ചെറിയ ഷെഡ്യൂൾ അണിയറക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്. സംവിധായകൻ ജോഫിൻ ടി ചാക്കോ ഇക്കാര്യം ഒഫീഷ്യൽ സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന എല്ലാവിധ സുരക്ഷാമുൻകരുതലുകളോടെയും ഗവൺമെന്‍റ് നിർദ്ദേശങ്ങൾ പാലിച്ചുമാണ് സിനിമ ചിത്രീകരണം നടത്തിയത്.

ദ പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം എത്തുന്നു. മമ്മൂട്ടി നേരത്തെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മഞ്ജുവാര്യർക്ക് ചില സീനുകൾ പൂർത്തിയാക്കാനുണ്ട്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, ബേബി മോണിക എന്നിവരും ചിത്രത്തിലെത്തുന്നു.

ദ പ്രീസ്റ്റ് സിനിമാറ്റോഗ്രഫി ഒരുക്കുന്നത് അഖിൽ ജോർജ്ജും സംഗീതം രാഹുൽ രാജ്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വിഎൻ ബാബു എന്നിവര് ചേർന്ന് നിർമ്മിക്കുന്നു.