Categories
Film News

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ് ടീമിന്റെ പട ചിത്രീകരണം പൂര്‍ത്തിയായി

രണ്ട് മാസത്തെ ചിത്രീകരണത്തിലൂടെ പട, കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവരൊന്നിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. കമല്‍ കെ എം ഒരുക്കുന്ന സിനിമ ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു.

അവസാനദിനചിത്രീകരണത്തിനിടെ എടുത്ത ടീമംഗങ്ങളുടെ സെല്‍ഫി ഷെയര്‍ ചെയ്തുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്.

കമല്‍ കെഎം ആദ്യമായി മലയാളത്തിലൊരുക്കുന്ന സിനിമയാണ് പട. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഐഡി, ഏറെ സ്വീകരിക്കപ്പെട്ട വര്‍ക്കാ.ിരുന്നു. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ സ്‌ക്രീന്‍ ചെയ്തു സിനിമ. ഭുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അബുദാബി ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റോട്ടര്‍ഡാം, ഡ്യൂവില്ലെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവ.

പട, തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്, തൊണ്ണൂറുകളില്‍ കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി. സമീര്‍ താഹിര്‍ സിനിമയില്‍ ക്യാമറ ചെയ്യുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു.