കഴിഞ്ഞ കുറച്ചു മാസങ്ങളായി രജനീകാന്ത് തന്റെ പുതിയ സിനിമ ദര്‍ബാറിന്റെ ചിത്രീകരണത്തിലായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ആക്ഷന്‍ മാസ് എന്റര്ടെയ്നര് ആണ്. നയന്‍താര ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായെത്തുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി വില്ലന്‍ വേഷത്തിലെത്തുന്നു.
ദര്‍ബാറില്‍ രജനീകാന്ത് മുംബൈ ബേസ്ഡ് ഐപിഎസ് ഓഫീസറാണ്. രണ്ട് ദശകങ്ങള്‍ക്കിടെ ആദ്യമായാണ് താരം വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്.
ദര്‍ബാറില്‍ പ്രതീക് ബബ്ബാര്‍, നിവേദ തോമസ്, ശ്രീമാന്‍, യോഗി ബാബു, എന്നിവരുമുണ്ട്. സിനിമയുടെ അണിയറയില്‍ സന്തോഷ് ശിവന് സിനിമാറ്റോഗ്രാഫര്‍, കമ്പോസര്‍ അനിരുദ്ധ രവിചന്ദര്‍, പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. രാം ലക്ഷ്മണ് ടീം ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ദര്‍ബാര്‍ പൊങ്കല്‍ റിലീസായി ജനുവരിയിലെത്തും.