രജിഷ വിജയന്‍ നായികയാകുന്ന ഫൈനല്‍സ് ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. സംവിധായകന്‍ പി ആര്‍ അരുണ്‍ ആണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം എഴുതി, പാക് അപ്പ…. ഞങ്ങളുടെ സിനിമ ഫൈനല്‍സ് ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്ക് വലിയ നന്ദി…

ഫൈനല്‍സ് ഒരു സൈക്കിളിസ്റ്റിന്റെ കഥ പറയുന്ന സിനിമയാണ്. രജിഷ വിജയന്‍ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം പി ആര്‍ അരുണ്‍ ആണ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണിദ്ദേഹം. അരുണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രജീവ്, നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു എന്നിവര്‍ ചേര്‍ന്ന മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇന്ത്യയിലെ പ്രശസ്തരായ ചില കായികതാരങ്ങളും സിനിമയിലെത്തുന്നു. സുദീപ് ഇളമന്‍ ആണ് സിനിമാറ്റോഗ്രാഫി. കൈലാസ് മേനോന്‍ സംഗീതം ഒരുക്കുന്നു.

Published by eparu

Prajitha, freelance writer