ഫൈനൽസിന് ശേഷം രജിഷ വിജയൻ നായികയാകുന്ന സ്പോര്‍ട്ട്സ് സിനിമ ഖോഖോ ചിത്രീകരണം പൂർത്തിയായി. രാഹുൽ റിജി നായർ, ഒറ്റമുറി വെളിച്ചം ഫെയിം എഴുതി സംവിധാനം ചെയ്യുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ബാനര്‍ ചിത്രം നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നു.
ഖോഖോ ഇന്ത്യൻ പരമ്പരാഗത കായികയിനമാണ്. സൗത്ത് ഏഷ്യയിൽ പോപുലറായിട്ടുള്ള ഗെയിമാണിത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഈ കളി പ്രചാരത്തിലുണ്ട്. രജിഷ സിനിമയിൽ ഖോഖോ കളിക്കാരിയായെത്തുന്നു. രണ്ടാംതവണയാണ് കായികതാരമായി രജിഷ എത്തുന്നത്. ആദ്യം ഫൈനൽസ് എന്ന സിനിമയിൽ സൈക്കിളിസ്റ്റായി എത്തിയിരുന്നു. രണ്ട് മാസത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ്.
ഖോഖോ സിനിമാറ്റോഗ്രാഫി ടോബിന് തോമസ്, സ്റ്റാന്റ് അപ്പ ഫെയിം, സംഗീതം സിദാർത്ഥ പ്രദീപ്. അപ്പു ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറാണ്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗ്.