Categories
Film News

മമ്മൂട്ടിയുടെ ഷൈലോക് ചിത്രീകരണം പൂര്‍ത്തിയായി

രണ്ട് മാസത്തോളം നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടിയുടെ അജയ് വാസുദേവ് സിനിമ ഷൈലോക്. ഡിസംബറില്‍ ക്രിസ്തുമസ് സിനിമയായി തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ നിറഞ്ഞ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ജോബി ജോര്‍ജ്ജ, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

ഷൈലോകില്‍ മമ്മൂട്ടി പലിശക്കാരനായാണെത്തുന്നത്. ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രം സ്റ്റൈലിഷുമാണ്. അദ്ദേഹത്തോടൊപ്പം തമിഴിലെ രാജ് കിരണ്‍, മീന എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു.

അജയ് വാസുദേവ് മുമ്പ് മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഷൈലോക് ഒരു ഫാമിലി ബേസ്ഡ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.