Categories
Film News

ബിജു മേനോന്‍ നിമിഷ ഒന്നിക്കുന്ന നാല്‍പത്തിയൊന്ന് ചിത്രീകരണം പൂര്‍ത്തിയായി

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ സ്‌ക്രീനില്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പുതുമുഖം പ്രജീഷ് പിജി ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകന്‍ ലാല്‍ ജോസ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ ചിത്രീകരണത്തിന് സഹായിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ്.

ചിത്രീകരണത്തിനിടയിലുണ്ടായ പ്രതികൂലസാഹചര്യങ്ങളെകുറിച്ചെല്ലാം സംവിധായകന്‍ പറയുന്നു. സിനിമ ട്രാവല്‍ ബേസ്ഡ് ആണ്, തലശ്ശേരി, തൃശ്ശൂര്‍, മഡിക്കേരി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചത്. നാല്‍പത്തിയൊന്ന് എന്ന സിനിമ സംവിധായകന്റെ ശക്തമായ തിരിച്ചുവരവുകൂടിയായിരിക്കും.

സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. കുറച്ച് നാടകകലാകാരന്മാരും ,പുതുമുഖങ്ങളും സിനിമയുടെ പ്രധാനതാരങ്ങളായെത്തുന്നുണ്ട്. ടെക്‌നികല്‍ സൈഡില്‍ എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും ചെയ്യുന്നു. ബിജിപാലിന്റേതാണ് സംഗീതം.