Categories
Film News

ലാല്‍- ലാല്‍ ജൂനിയര്‍ ടീമിന്റെ പുതിയ സിനിമ സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കി

പ്രശസ്ത സംവിധായകനും നടനുമായ ലാല്‍, മകന്‍ ലാല്‍ ജൂനിയര്‍ അഥവ ജീന്‍ പോള്‍ ലാല്‍ ടീം ഒരുമിച്ച് സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് സുനാമി. അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ് എന്നിവരെല്ലാം ചിത്രത്തിലുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ടീം ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു.

എന്നാലും, 12ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുണ്ടായിരുന്നത്. ഗവണ്‍മെന്റ് ചിത്രീകരണത്തിനായുള്ള വിലക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ നീക്കം ചെയ്തതോടെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. ലോക്ഡൗണ്‍ പിരിയഡിന് ശേഷം ചിത്രീകരണം പുനരാരംഭിച്ച ആദ്യമലയാളസിനിമയാണിത്.

കഴിഞ്ഞ ദിവസം ലാല്‍ സോഷ്യല്‍മീഡിയയിലൂടെ താരങ്ങള്‍ക്കും അണിയറക്കാര്‍ക്കുമുളഅള നന്ദി അറിയിച്ചു. ലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സുനാമി യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. അലന്‍ ആന്റണി പാണ്ഡ ഡാഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ അവതരിപ്പിക്കുന്നു.