Categories
Film News

കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ചിത്രം ഒറ്റ് പൂർത്തിയായി

തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ യാണ് ഒറ്റ്. രണ്ടാ​ഗം തമിഴിൽ. തീവണ്ടി ഫെയിം ഫെല്ലിനി ടി പി സിനിമ ഒരുക്കുന്നു. കേരളം, മുംബൈ, ​ഗോവ എന്നിവിടങ്ങളിലെ ഷൂട്ടിം​ഗ് പൂർത്തിയാക്കി ചിത്രീകരണം അവസാനിപ്പിച്ചിരിക്കുകയാണ്.

എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ത്രില്ലർ സിനിമയാണിത്. തമിഴിലും മലയാളത്തിലും ഒരുക്കുന്ന സിനിമയിൽ രണ്ട് ഇൻഡസ്ട്രിയിൽ നിന്നുമുള്ള താരങ്ങളെത്തുന്നു. തമിഴ് വെർഷിൽ ശശികുമാർ സഹഎഴുത്തുകാരനും സഹ സംവിധായകനുമാകുന്നു. തെലു​ഗ് താരം ഈഷ റെബ്ബ നായികയാകുന്നു. അവ്വ, അരവിന്ദ സമേത വീര രാഘവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരം.

ഒറ്റ് സം​ഗീതമൊരുക്കുന്നത് സം​ഗീതചക്രവർത്തി ഏആർ റഹ്മാന്റെ അനന്തരവൻ എഎച്ച് ഹാഷിം ആണ്. വിജയ് ഛായാ​ഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിം​ഗും നിർവഹിക്കുന്നു. ആര്യ, ഷാജി നടേശൻ, എന്നിവർ ചേർന്ന് ആ​ഗസ്റ്റ് സിനിമ ബാനറിൽ സിനിമ നിർമ്മിക്കുന്നു.