Categories
Film News

കാണെക്കാണെ പൂർത്തിയായി

കാണെക്കാണെ 38ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി.ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രമായെത്തുന്നു. ഉയരെ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് കാണെക്കാണെ. മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീം ഒരുക്കുന്നു. സിനിമ ആറ് മാസത്തിനുള്ളിൽ തുടങ്ങി, ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്.

സംവിധായകൻ മനു അശോകൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചു.

മനു അശോകന്‍റെ ആദ്യസിനിമയിൽ നിന്നും വ്യത്യസ്തമായി കാണെക്കാണെ യഥാർത്ഥ മനുഷ്യബന്ധങ്ങളുടെയും വികാരങ്ങളുടേയും ഫിക്ഷണൽ കഥയായിരിക്കും. അണിയറക്കാരുടെ അഭിപ്രായത്തിൽ സിനിമയിൽ നാല് മുഖ്യകഥാപാത്രങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അണിയറയിൽ, ആൽബി ആന്‍റണി ഡിഒപി, അഭിലാഷ് ചന്ദ്രൻ എഡിറ്റർ, രഞ്ജിൻ രാജ് സംഗീതം എന്നിവരാണ്. ഡ്രീം കാച്ചർ ബാനർ സിനിമ നിർമ്മിക്കുന്നു.