Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു.

ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.

ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് എന്റർടെയ്നറുകളാണ്. എന്നാൽ അദ്ദേഹത്തിന്റെ‍ പുതിയ സിനിമ ത്രില്ലർ ആണ്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ആദ്യമായാണ് സംവിധായകൻ ത്രില്ലർ ഒരുക്കുന്നത്.

സിദ്ദീഖ്, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. സെൻട്രൽ പിക്ചേഴ്സ് സിനിമ നിർമ്മിക്കുന്നു. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.