ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ജോജി. രണ്ട് മാസം നീണ്ടുനിന്ന ഷെഡ്യൂൾ പൂർത്തിയാക്കി ടീം ചിത്രീകരണം അവസാനിപ്പിച്ചിരിക്കുകയാണ്.
വില്യം ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയാണ് ജോജി എന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്. ആധുനിക കാലത്തിൽ മാക്ബത്ത് എങ്ങനെയാവും എന്നതാണ് സിനിമ പറയുന്നത്. ഫഹദ് ഫാസിലിനൊപ്പം, ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു..
ജോജി സിനിമാറ്റോഗ്രാഫര്‍ ഷൈജു ഖാലിദ് ആണ്. സംഗീതം ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ കിരൺ ദാസ്, കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവിയർ എന്നിവരാണ് അണിയറയിൽ.
ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിന്റെ വർക്കിംഗ് ക്ലാസ് ബാനറും ഫഹദ് ഫാസിലിന്റെ ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് ബാനറും ചേർന്ന് സിനിമ നിർമ്മിക്കുന്നു.