മാസങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന് സിനിമ കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കേരളം, ഉത്തരേന്ത്യയിലെ വിവിധ ലൊക്കേഷനുകള്‍, മാംഗ്ലൂര്‍, ദുബായി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടന്നിരുന്നു.
ജിതിന് കെ ജോസ് എഴുതിയ കഥയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. താരങ്ങള്‍ അണിനിരക്കുന്ന സിനിമ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം സിനിമയില്‍ ഇന്ദ്രജിത്, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു
അണിയറയില്‍ ലൂക ഫെയിം സിനിമാറ്റോഗ്രാഫര്‍ നിമിഷ രവി, സംഗീത സംവിധായകന് സുശിന്‍ ശ്യാം, എഡിറ്റര്‍ വിവേക് ഹര്ഷന് എന്നിവരാണ്. റിലീസ് തീയ്യതി സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഈദ് സീസണിലേക്ക് പ്ലാന്‍ ചെയ്യുകയാണ് അണിയറക്കാരെന്നാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരാനിരിക്കുകയാണ. ദുല്‍ഖര്‍ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. എം സ്റ്റാര്‍ എന്റര്‍ടെയന്‍മെന്റ്സ് നിര്‍മ്മാണത്തില്‍ അസോസിയേറ്റ് ചെയ്യുന്നു.