ഷെയ്ന് നിഗം നായകനാകുന്ന ഇഷ്ക് മെയില്‍ റിലീസ് ചെയ്യും. പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് സിനിമ. സിനിമ റിലീസ് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.മെയില്‍ റിലീസ് ചെയ്യുമെന്ന് മാ്ത്രമാണ് അറിയിച്ചിട്ടുള്ളത്.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇ4എന്റര്ടെയ്ന്മെന്റ്്സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. രതീഷ് റാബി തിരക്കഥ ഒരുക്കുന്ന സിനിമയുടെ ക്യാമറ അന്‍സാര്‍ഷ ചെയ്തിരിക്കുന്നു. കിരണ്‍ ദാസ് എജിറ്റിംഗും ഷാന്‍ റഹ്മാന് സംഗീതവും നിര്‍വഹിക്കുന്നു. എസ്ര ഫെയിം ആന്‍ ശീതള്‍ ആണ് നായികാവേഷം ചെയ്യുന്നത്. സിനിമയുടെ ഫ്സ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഷെയ്ന് നിഗം പുകവലിയ്ക്കുന്നതായിരുന്നു പോസ്റ്ററില്‍. ടീസറിനും പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു.