ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ആരവം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്‌യുന്ന സിനിമ ക്യാമ്പസ് ചിത്രമാണ്. ആക്ഷനും റൊമാന്‍സുമെല്ലാമുള്ള സിനിമ. ആന്‍ ശീതള്‍, എസ്ര, ഇഷ്ഖ് ഫെയിം ചിത്രത്തില്‍ നായികയായെത്തുന്നു.

ആന്റണിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയിലെത്തുന്നു. ഷൈന്‍ ആന്റണിയുടെ സഹോദരനായാണെത്തുന്നത്. ഇരുവരും തമ്മിലുള്ള ബോണ്ട് ചിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരുവരും ആദ്യമായാണ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്.

അനില്‍ നാരായണന്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. രണ്ട് ഗ്യാങ്ങുകള്‍ക്കിടയിലുള്ള കിടമത്സരമാണ് സിനിമ പ്രധാനമായും പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജി പണിക്കര്‍, റോണി ഡേവിഡ്, ശ്രീജിത് രവി, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ്, എന്നിവരും മുഖ്യവേഷങ്ങൡലെത്തുന്നു.

പ്രകാശ് വെലായുധന്‍ സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള കോസ്റ്റിയൂംസ് സമീറ സനീഷ്, ജേക്ക്‌സ് ബിജോയ് സംഗീതം എന്നിവരാണ് അണിയറയില്‍. ഒ തോമസ് പണിക്കര്‍, ഒപസ് പെന്റാ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer