എല്ലാ വര്‍ഷവും വിജയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററോ, ടീസറോ ട്രയിലറോ റിലീസ ചെയ്യാറുണ്ട്. ഈ വര്‍ഷം കോവിഡ് വ്യാപന സാഹചര്യത്തില്‍ എന്താവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാലും ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. വിജയുടെ ഏറെ പ്രതീക്ഷകളുള്ള സിനിമ മാസ്റ്റര്‍ റിലീസ് ചെയ്യാനുണ്ട്. ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്താനിരുന്ന സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റുകയാണുണ്ടായത്.
അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നത് റിലീസ് തീയ്യതി നിശ്ചയിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യുകയുള്ളൂവെന്നാണ്. എന്നിരുന്നാലും ജൂണ്‍ 22ന് വിജയുടെ പിറന്നാള്‍ ദിനത്തില്‍ ട്രയിലര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മാസ്റ്റര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. സിനിമയില്‍ വിജയ് ആര്‍ട്ട്സ് കോളേജ് പ്രൊഫസര്‍ ആയെത്തുന്നു. വിജയ് സേതുപതി, ആന്‍ഡ്രിയ ജെര്‍മി, മാളവിക മോഹനന്, ഗൗരി കിഷന്, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെത്തുന്നു.