ലൂസിഫര്‍ 2ാം ഭാഗം എമ്പുരാന്‍ 2020 പകുതിയോടെ മാത്രമേ തുടങ്ങൂ. എന്നാലും ചിത്രത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ കുറവില്ല. സംവിധായകന്‍ പൃഥ്വിരാജ്, എഴുത്തുകാരന്‍ മുരളി ഗോപി, പ്രധാന താം മോഹന്‍ലാല്‍ എന്നിവര്‍ മലയാളത്തില്‍ അടുത്തിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും പ്രസ്റ്റീജസ് പ്രൊജക്ടിനായിട്ടായിരുന്നു. എന്നാല്‍ രണ്ടാംഭാഗത്തെ താരങ്ങളേയും അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്തകള്‍ ഉണ്ട്.

അടുത്തിടെ മോഹന്‍ലാലും ബോളിവുഡ് താരം സഞ്ജയ് ദത്തും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയായി എമ്പുരാനില്‍ സഞ്ജയ് ദത്ത് എന്ന തരത്തില്‍ വാര്‍ത്തകള്‍ ഇറങ്ങുന്നുണ്ട്.

യഷ് ചിത്രം കെജിഎഫ് ചാപ്റ്റര്‍2വിലെ വില്ലന്‍ വേഷം ചെയ്തുകൊണ്ട് സഞ്ജയ് ദത്ത് കന്നഡസിനിമയില്‍ അരങ്ങേറുകയാണ്.

Published by eparu

Prajitha, freelance writer