Categories
Film News

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യുഎഇ – ജിസിസി തിയേറ്റർ ലിസ്റ്റ് പുറത്ത്

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ജി.സിസി തിയേറ്റർ ലിസ്റ്റ് പുറത്ത് . നാളെയാണ് പ്രേക്ഷകർ കാത്തിരിയ്ക്കുന്ന പ്രണവ് ചിത്രം തിയേറ്ററിലെത്തുന്നത് .

കേരളത്തിനൊപ്പം തന്നെ അരുൺ ഗോപി ചിത്രം യുഎഇ -ജിസിസി സെന്ററുകളിലുമത്തും . ആദിയിലൂടെ വിസ്മയകരമായ പ്രകടനം കാഴ്ച്ചവയ്ച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിംങ് നടത്തിയ ആരാധകരെ കയ്യിലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ .

പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റ ഹൈലൈറ്റ് , പീറ്റർ ഹെയ്നാണ് ഇതിൽ ആക്ഷൻ രംഗങ്ങളൊരുക്കുന്നത് . നായികയായി പുതുമുഖം സയ ഡേവിഡത്തുന്നു .

രാമലീലയ്ക്ക് ശേഷം മുളകുപാടം നിർമ്മിയ്ക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് , താര പുത്രൻമാരായ പ്രണവും ഗോകുലും ചിത്രത്തിലൂട ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകർക പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു .

ആദിയിലെ പാർക്കർ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ ചെയ്ത് ആരാധകരെ ത്രസിപ്പിച്ച പ്രണവ് ഇത്തവണ സർഫിങാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.