മലയാളികളുടെ അപ്പുവെന്ന പ്രണവ് മോഹൻ ലാൽ നായകനായെത്തുന്ന പുത്തൻ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനം പുറത്ത് വിട്ടു.
ആരാരോ ആർദ്രമായ് എന്ന് തുടങ്ങുന്ന അതി മനോഹര ഗാനമാണ് ഇപ്പോൾ തരംഗമാകുന്നത് . കാവ്യ അജിതും നിരഞ്ജ് സുരേഷുമാണ് ചിത്രത്തിലെ ഈ ഗാനം പാടിയിരിക്കുന്നത്. മനോഹരമായ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു .
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും പോസ്റററുമെല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബികെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ് .
മലയാളത്തിലെ ഏറ്റവംു വലിയ ഹിറ്റുകളിലൊന്നായ പഴയ മോഹൻ ലാൽ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഏകദേശം 31 വർഷത്തിന് മുൻപ് റിലീസ് ചെയ്ത ചിത്രമാണത്,പേരിൽ മാത്രമേ സാമ്യതയുള്ളൂ എന്നാണ് അണിയറക്കാർ വ്യക്തമാക്കുന്നത്
പീറ്റർ ഹെയ്നാണ് ചിത്രത്തിൽ അക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ആടിയും പാടിയും അതി മനോഹരമായി പ്രണവും സയയും സമ്മാനിക്കുന്ന പ്രണയാർദ്ര നിമിഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.