പ്രശസ്ത സംവിധായകന് സത്യന് അന്തിക്കാട് കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് അറിയിച്ചിരുന്നു. നിറം, അറബിക്കഥ, 4 ദ പ്യൂപ്പിള്‍, ഡയമണ്ട് നക്ലേസ് എന്നീ സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയ ഇഖ്ബാല്‍ കുറ്റിപ്പുറം സിനിമയ്ക്ക തിരക്കഥ തയ്യാറാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സത്യന് അന്തിക്കാടും മമ്മൂട്ടിയും മുമ്പ് ഒരുമിച്ചത് ശ്രീധരന്റെ ഒന്നാംതിരുമുറിവ്, അര്‍ത്ഥം, കളിക്കളം, തുടങ്ങി വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ്. അവസാനം ഇരുവരും ഒരുമിച്ച് ചെയ്തത് 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം ആയിരുന്നു. ഇരുവരും നീണ്ട ഇടവേളയ്ക്ക ശേഷം ഒന്നിക്കുന്നുവെന്നത് വളരെ പ്രതീക്ഷാജനകമാണ്.
അതുപോലെ തന്നെ സത്യന് അന്തിക്കാട് ഇഖ്ബാല്‍ കുറ്റിപ്പുറം ടീം ഒന്നിച്ചത്, ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ക്കായിരുന്നു. രണ്ടും മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഇത്തവണയും ഇരുവരും മികച്ച ചിത്രവുമായെ്ത്തുമെന്ന് പ്രതീക്ഷിക്കാം.