തമിഴ് മക്കളുടെ പ്രിയ നടൻ അജിത്തിന്റെ വിശ്വാസം സിനിമ ഏറെ കാലമായി ആരാധകർ കാത്തിരുന്ന ചിത്രമാണ്, തലയുടെ സിനിമ തമിഴ് നാട്ടിലെങ്ങും വൻ ചലനമാണ് സൃഷ്ട്ടിക്കുക
ആദ്യ ദിന ഷോയുടെ ടിക്കറ്റിനായി ആരാധകർ ഗെയ്റ്റ് ചാടിക്കടക്കുന്ന വീഡിയോയടക്കം പുറത്ത് വന്നിരുന്നു, എന്നാല ഇപ്പോൾ പുറത്ത് വരുന്നത് വിശ്വാസം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെ 5 പേർക്ക് സാരമായി പരിക്കേറ്റു എന്നുള്ളതാണ്.
മുളങ്കമ്പുകൾ ചേർത്ത് കൂട്ടക്കെട്ടിയ ഉയരമുള്ള കട്ടൗട്ടിൽ കയറിയാണ് ആരാധകർ പാലഭിഷേകം നടത്തിയത്. ഇതിനിടെ ഉണ്ടായ അപകടത്തിൽ 5 പേരും നിലം പതിക്കുകയായിരുന്നു. കട്ടൗട്ടിൽ കയറിയവരുടെ ഭാരം താങ്ങാനാകാതെ കട്ടൗട്ട് മറിയുകയായിരുന്നു.
സാരമായി പരിക്കേറ്റ 5 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വെല്ലൂരിൽ നടന്ന സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റിരുന്നു. തമിഴ്നാട്ടിൽ സിനിമാ അഭിനേതാക്കളെ ദൈവമായും അമ്പലങ്ങൾ നിർമ്മിച്ചും പാലഭിഷേകം നടത്തിയും തമിഴ്നാട്ടുകാർ വാർത്തയിലിടം പിടിക്കുന്നത് സാധാരണമാണ്.
അതിര് കവിഞ്ഞ ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം പല തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു,