ഇന്ത്യൻ സിനിമയിൽഇത്രയധികം ജനസ്നേഹം ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടാകുമോ ? സംശയമാണ്. രജനി ചിത്രങ്ങൾ തിയേറ്ററു‍കളിലല്ല ആരാധക ഹൃദയങ്ങളിലാണ് കൂടു കൂട്ടാറ്.

ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ ഒരു നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നു, പാവപ്പെട്ടവന്റെ ദൈവമെന്ന വിശേഷണമുള്ള താരത്തിന്റെ ഇതുവരെയുള്ള എല്ലാ സൽപ്രവർത്തിയെയും ചോ​ദ്യം ചെയ്യുന്നതാണ് പുതിയൊരു ചിത്രം.

എല്ലാകാലത്തും വേ​ദനിക്കുന്നവരെയും , പാവപ്പെട്ടവരെയും കൂടെ നിർത്തി, അവരെ തന്റെ നെഞ്ചോട് ചേർക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് രജനി ആരാധക ലക്ഷങ്ങൾക്ക് ദൈവമായത്. സ്വതസിദ്ധമായ എളിമയും , വിനയവും എത്ര ഉയരത്തിൽ ചെന്നിട്ടും കൈവിടാത്ത രജനിയെ വി​ഗ്രഹം കണക്കെ മനസിൽ സൂക്ഷിച്ചവർ എത്യോ വരും.

ചെന്നൈ സത്യം തിയറ്ററിൽ 2.0 കാണാനെത്തിയ രജനിയും ഭാര്യ ഭാര്യ ലതയും കൊച്ചുമക്കളായ ലിംഗയും, യാത്രയും സീറ്റിൽ ഇരുന്ന് സിനിമ കാണുമ്പോൾ വേലക്കാരി പിറകിൽ നിന്നാണ് സിനിമ കാണുന്നത്. തങ്ങളുടെ ആരാധനക്ക് പാത്രമായ പ്രിയ നടന്റെ ചെയ്തികൾ കണ്ട് ഞെട്ടിയത് ഒന്നോ രണ്ട പേരല്ല, സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് രജനിയുടെ ഈ പ്രവർത്തിയെ വിമർശിച്ച് വന്നത് ആയിരങ്ങളാണ്.

മാസ് നായകന്റെ പ്രവർത്തി ആരാധകരെ വേദനിപ്പിച്ചുവെന്നതിന് തെളിവുകളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ.

Published by eparu

Prajitha, freelance writer