ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സിനിമ വിജയ് ബാബു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ദ്രന്‍സ് സിനിമയില്‍ നായകനായെത്തുന്നു. റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഫിലിപ്സ് ആന്റ് ദ മങ്കിപെന്‍ സംവിധായകരില്‍ ഒരാളായിരുന്നു. ഓണത്തിന് ശേഷം സിനിമ തുടങ്ങാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
ഇന്ദ്രന്‍സ് മലയാളസിനിമയുടെ ഭാഗമായിട്ട് മൂന്ന് പതിറ്റാണ്ടുകളോളമായെങ്കിലും അടുത്ത വര്‍ഷങ്ങളിലായിട്ടാണ് താരത്തിന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പതിവ് കോമഡി റോളുകളില്‍ നിന്നും വ്യത്യസ്തമായി പെര്‍ഫോമന്‍സിന് പ്രാധാന്യമുള്ള വേഷങ്ങള്‍ താരം ചെയ്തു. അടുത്തിടെ വെയില്‍മരങ്ങള്‍ എന്ന ഡോ.ബിജു ചിത്രത്തിന് താരത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
സിനിമയില്‍ താരത്തിന്റെ മകനായി ഒരു പ്രമുഖ നടനെത്തും. റോജിന്‍ തന്റെ ആദ്യ രണ്ട് സിനിമകളിലെ ടെക്നീഷ്യന്മാരെ തന്നെയാണ് പുതിയ സിനിമയിലും. ഫിലിപ്സ് ആന്റ് ദ മങ്കി പെന്‍, ജോ ആന്റ് ദ ബോയ്. നീല്‍ ഡി ചുങ്ഹ സിനിമാറ്റോഗ്രാഫര്‍, സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്.