ലൂസിഫറില്‍ ഇന്ദ്രജിത് പ്രധാനവേഷം ചെയ്യുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണ്. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഗോവര്ധന് എന്നാണ്. പ്രൊമോഷന്റെ ഭാഗമായി പുതിയതായി ഇന്ദ്രജിത്തിന്‍രെ കഥാപാത്ര പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് അണിയറക്കാര്‍. മുരളി ഗോപിയാണ് ലൂസിഫര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രജിത്തിന്റെ പ്രമുഖ കഥാപാത്രങ്ങളാ. വട്ടു ജയന്(ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്), വെട്ട് വിഷ്ണു(ഈ അടുത്ത കാലത്ത്) എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. അതുകൊണ്ട് തന്നെ എഴുത്തുകാരന് ഇത്തവണ ഇന്ദ്രജിത്തിന് വേണ്ടി എന്തായിരിക്കും കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് എല്ലാവരും.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് എത്തുന്നത്. ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ബാല, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സായ് കുമാര്‍, നന്ദു, സാനിയ അയ്യപ്പന്, ജോണ്‍ വിജയ്, സച്ചിന്, ഫാസില്‍, ഷോണ്‍ റോമി എന്നിവരും സിനിമയിലുണ്ട്.
മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.