Categories
Film News

ഇന്ദ്രജിത് സുകുമാരന്‍, കുറുപ്പ് ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇന്ദ്രജിത്, പോലീസുകാരനായെത്തുന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി. ഇനി അടുത്ത ഭാഗം നോര്‍ത്ത് ഇന്ത്യയിലാണ്. അവിടെ താരം ദുല്‍ഖറിനൊപ്പം സ്‌ക്രീനിലെത്തുന്ന സീനുകള്‍ ചിത്രീകരിക്കാനുണ്ട്. ഇരുതാരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത് എന്നത് വളരെ ആകാംക്ഷയുണ്ടാക്കുന്നു.

കുറുപ്പ് കഥ എഴുതിയിരിക്കുന്നത് ജിതിന്‍ കെ ജോസ് ആണ്. തിരക്കഥ കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. സിനിമയുടെ ക്യാമറ ചെയ്യുന്നത് ലൂക ഫെയിം നിമിഷ രവി ആണ്യ സുശിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും വിനേഷ് ബംഗ്ലാന്‍ ആര്‍ട്ട് ഡയറക്ഷനും ചെയ്യുന്നു. ദുല്‍ഖറിന്റെ സ്വന്തം ബാനര്‍, വെഫാരര്‍ ഫിലിംസ്, എം സ്റ്റാര്‍സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.