ഇന്ദ്രജിത് സുകുമാരന്റെ നിരവധി പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.തുറമുഖം, തലനാരിഴ, ഹലാല്‍ ലവ് സ്റ്റോറി, ആദ്യ വെബ് സീരീസ് ക്വീന്‍ എന്നിവ. ഏറ്റവും പുതിയ വാര്‍ത്തകള്‍ ജിത്തുജോസഫ് ഒരുക്കുന്ന മോഹന്‍ലാല്‍ സിനിമയില്‍ പ്രധാനവേഷത്തില്‍ ഇന്ദ്രജിത്തുമെത്തുന്നു.
ദൃശ്യം കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന സിനിമ ഡിസംബര്‍ 18ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ലൂസിഫറിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണ് ഇന്ദ്രജിത്തിന്. ലൂസിഫറില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകളൊന്നുമില്ലായിരുന്നു.
ജിത്തു ജോസഫ് പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായാണ് പ്ലാന്‍ ചെയ്യുന്നത്.
വിദേശരാജ്യങ്ങളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം. മോഹന്‍ലാലിന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത് സൗത്ത് ഇന്ത്യന്‍ പോപുലര്‍ താരമായ തൃഷയാണ്. ദുര്‍ഗ കൃഷണ തൃഷയുടെ സഹോദരിവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.