ഇന്ദ്രജിത്തിന് ഈ വര്‍ഷം വളരെ പ്രോമിസിംഗ് ആയിരുന്നു. ലൂസിഫര്‍ എന്ന പൃഥ്വി ചിത്രത്തിലൂടെ തുടങ്ങി നിരവധി സിനിമകളില്‍ ഭാഗമായി. വൈറസ് എന്ന നിരൂപകശ്രദ്ധ നേടിയ ചിത്രം അതിലൊന്നായിരുന്നു. കൂടാതെ രാജീവ് രവി ഒരുക്കുന്ന തുറമുഖം തുടങ്ങി ഒട്ടേറെ നല്ല സിനിമകളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി. നിലവില്‍ ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കുന്ന ആഹാ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം.
സിനിമയെ കുറിച്ച് ഇന്ദ്രജിത് പറയുന്നത്, താന്‍ മുമ്പ് ഒരു സ്പോര്‍ട്സ് സിനിമ ചെയ്തിട്ടില്ല, ഇതാദ്യമായാണ്. കൂടാതെ വടംവലി എന്നത് ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഒരു കായികഇനമല്ല, അത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സ്പോര്ട്സ്ഇനമാണ്. സിനിമയുടെ സംവിധായകന് ബിബിന്‍, തിരക്കഥാകൃത്ത് ടോബിത് ചിറയത്ത് എന്നിവര്‍ വടംവലിയെ സംബന്ധിച്ച് റിസേര്‍ച്ചുകള്‍ നടത്തുകയും കളിക്കുകയും ചെയ്തിട്ടുള്ളവരാണ്. അവരുടെ റിസര്‍ച്ച് തിരക്കഥയിലും പ്രതിഫലിച്ചിട്ടുണ്ട്. അതാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
തന്റെ കഥാപാത്രത്തെ കുറിച്ച താരം പറഞ്ഞത്, ആഹാ നീലൂര്‍ എന്ന ഗ്രൂപ്പിന്റെ ചരിത്രവും ട്രേസ് ചെയ്തിട്ടുണ്ട്. കഥ ഫ്ലാഷ്ബാക്കുകളിലൂടെയാണ് അവതരിപ്പിക്കുന്തന്. സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണെത്തുന്നത്. 55വയസ്സുകാരനായും, 30കാരനായും. ഫിസിക്കലി, സിനിമ ഒരു വെല്ലുവിളി ആയിരുന്നു, വടംവലിയെ കുറിച്ചുള്ള സിനിമയാണെന്നതിനാല്‍. താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതാണിത്.
സിനിമയില്‍ അശ്വിന് കെ കുമാര്‍, അമിത് ചക്കാലക്കല്‍, ശാന്തി ബാലചന്ദ്രന് എന്നിവരുമെത്തുന്നു.