Categories
Film News

വിഷ്ണു വിശാൽ ചിത്രം മോഹൻദാസിൽ ഇന്ദ്രജിത്ത്

വിഷ്ണു വിശാല്‍ നായകനായെത്തുന്ന മോഹൻദാസ് എന്ന സിനിമയിലേക്ക് മലയാളി താരം ഇന്ദ്രജിത്തുമെത്തുന്നു. വിഷ്ണു ട്വിറ്ററിലൂടെ താരത്തെ സ്വാഗതം ചെയ്തു.

ഇന്ദ്രജിത് മുമ്പ് തമിഴ് സിനിമ എൻ മാന വാനിൽ, സർവം തുടങ്ങിയ സിനിമകളിലെത്തിയിട്ടുണ്ട്. ക്വീൻ എന്ന പേരിൽ അടുത്തിടെ ഒരു വെബ്സീരീസിലും താരമെത്തി.അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസിൽ എംജിആര്‍ ആയി ഇന്ദ്രജിത്തെത്തി. ഇന്ദ്രജിത് കാർത്തിക് നരേന്‍റെ ത്രില്ലര്‍ നരകാസുരന്‍റേയും ഭാഗമാണ്.

മോഹൻദാസ് എഴുതി സംവിധാനം ചെയ്യുന്നത് മുരളി കാർത്തിക് ആണ്. അണിയറക്കാർ പ്രഖ്യാപനസമയത്ത് ടീസർ റിലീസ് ചെയ്തിരുന്നു. ത്രില്ലറാണെന്നുള്ള സൂചനകൾ നൽകുന്നതായിരുന്നു ടീസർ. താരം സ്വന്തം ബാനറിൽ ചിത്രം നിർമ്മിക്കുകയും ചെയ്യുന്നു. ഐശ്വര്യ രാജേഷ് നായികയായെത്തുന്നു.