Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്.

19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് പറയുന്നത്. ആയതിനാൽ വിജയ് സേതുപിത, നിത്യ മേനോൻ, ഇന്ദ്രജിത്, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തുന്നു. ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന സിനിമയിൽ സിനിമാറ്റോഗ്രഫി ഒരുക്കുന്നത് സംസ്ഥാനപുരസ്കാര ജേതാവ് മനേഷ് മാധവൻ ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി സിനിമ നിർമ്മിക്കുന്നു.