ഇന്ദ്രജിത് സുകുമാരന്‍ , ദുല്‍ഖര്‍ സല്മാന് ടൈറ്റില്‍ റോളിലെത്തുന്ന കുറുപ്പ് സിനിമയുടെ ഭാഗമാകുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. അണിയറക്കാര്‍ താരത്തിന്റൈ സിനിമയിലെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്ററില്‍ ഇന്ദ്രജിത് പോലീസ് വേഷത്തിലാണെത്തുന്നത്. കുറുപ്പ്, കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ സുകുമാരകുറുപ്പിന്റെ കഥയാണ് പറയുന്നത്.
ശ്രീനാഥ് രാജേന്ദ്രന്, സെക്കന്റ് ഷോ, കൂതറ ഫെയിം സിനിമ സംവിധാനം ചെയ്യുന്നു. ജിതിന് കെ ജോസിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രജിത്തും ദുല്‍ഖറും ആദ്യമായാണ് ഒന്നിക്കുന്നത്.
ദുല്‍ഖര്‍, ഇന്ദ്രജിത്തിനെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്വീകരിച്ചു.
ഇന്ദ്രജിത്, ദുല്‍ഖര്‍ എന്നിവരെ കൂടാതെ കുറുപ്പില്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു. ദുല്‍ഖറിന്റെ സ്വന്തം നിര്മ്മാണകമ്പനി വേ ഫാറര്‍ ഫിലിംസ്, എം സ്റ്റാര്‍സ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ലൂക ഫെയിം നിമിഷ രവി ക്യാമറയും, സുശിന്‍ ശ്യാം സംഗീതവുമൊരുക്കുന്നു. എഡിറ്റിംഗ് ചെയ്യുന്നത് ദേശീയ പുരസ്കാര ജേതാവ് വിവേക് ഹര്ഷന് ആണ്. ആര്‍ട്ട് ഡയറക്ടര്‍ ബംഗ്ലാന്‍ അണിയറയിലുണ്ട്.